Section

malabari-logo-mobile

മലബാര്‍ മേഖലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്

HIGHLIGHTS : Tiger Safari Park in Malabar region

മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തത്വത്തില്‍ തീരുമാനമായി. ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചു.

സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദശിച്ചു. തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത പ്രകാരം മലബാര്‍ മേഖലയില്‍ നിന്നും പുനരധിവസിപ്പിക്കുന്നതിനായി ലഭിക്കുന്ന കാട്ടാനകളെ സംരക്ഷിക്കുന്നതിനുള്ള സാറ്റലൈറ്റ് സെന്റര്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

sameeksha-malabarinews

യോഗത്തില്‍ വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പി.സി.സി.എഫ് ഡി. ജയപ്രസാദ്, (ചീഫ് വൈല്‍ഡ് വാര്‍ഡന്‍), എ.പി.സി.സി.എഫുമാരായ ഡോ. പി. പുകഴേന്തി, എല്‍. ചന്ദ്രശേഖര്‍, സി.സി.എഫുമാരായ ജസ്റ്റിന്‍ മോഹന്‍, സഞ്ജയന്‍ കുമാര്‍, കെ.എസ് ദീപ, കെ.ആര്‍ അനൂപ്, മുഹമ്മദ് ഷബാബ്, പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ കീര്‍ത്തി, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് & കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ജെ. വര്‍ഗീസ്, കോഴിക്കോട് ഡി.എഫ്.ഒ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!