പോത്തുകല്ല് കൊടീരിയിൽ പുലി മാനിനെ കൊന്നു

എടക്കര : പോത്തുകല്ല് കൊടിരിയിലും പുലി ഇറങ്ങി. വെള്ളിമുറ്റം കൊടീരിയിലാണ് പുലിയെത്തി മാനിനെ കൊന്നത്. കൊടീരി റബർ തോട്ടത്തിന് നടുവിലായി മാനിന്റെ ജഡം കണ്ടെത്തി.

കഴിഞ്ഞ ദിവസം ചുങ്കത്തറ എരുമമുണ്ടയിൽ പുലിയിറങ്ങി വളർത്തു നായയെ കടിച്ചു കൊന്നിരുന്നു. കുറുമ്പലങ്കോട് വില്ലേജിലെ എരുമമുണ്ട മേരിലാന്റ് ഇരുന്നൂറേക്കറിലെ മുട്ടനോലിൽ ഫീലിപ്പോസിന്റെ വീട്ടിലെ വളർത്തുനായയെയാണ് പുലി പിടിച്ചത്.

രണ്ടിടത്തും വനം വകുപ്പും പൊലീസും പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എരുമമുണ്ടൽ പുലിയെ പിടിക്കാൻ കൂടും സ്ഥാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top