വിനോദ സഞ്ചാര കേന്ദ്രത്തില്‍ വെടിയുണ്ട കണ്ടെത്തി

ബാലുശേരി: വിനോദ സഞ്ചാര കേന്ദ്രമായ കക്കയം കരിയാത്തുംപാറയില്‍ ഉപയോഗിച്ച നിലയിലുള്ള വെടിയുണ്ട കണ്ടെത്തി. തോണിക്കടവ് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കുകീഴിലുള്ള ഈ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഗേറ്റിനുസമീപം ബുധന്‍ രാവിലെ ഒമ്പതോടെ ടൂറിസ്റ്റ് കേന്ദ്രം ജീവനക്കാരാണ് വെടിയുണ്ട കണ്ടത്.

ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കൂരാച്ചുണ്ട് പൊലീസ് പ്രാഥമിക പരിശോധന നടത്തി.

വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top