എം ടി സ്മൃതിയിൽ വേദിയിലാടി ആശയും സംഘവും

കോഴിക്കോട്: എംടി വാസുദേവൻ നായർക്ക് സ്തുതിയർപ്പിച്ചുള്ള നൃത്തചുവടുകളും ഭാവരസങ്ങളുമായി മാവേലിക്കസ് 2025 ന്റെ മൂന്നാം ദിവസം ബേപ്പൂർ ബീച്ചിലെ ഓപ്പൺ സ്റ്റേജിൽ സിനിമ താരവും നർത്തകിയുമായ ആശ ശരത്.

എം ടി യുടെ പ്രധാന സിനിമകളിലെ പാട്ടുകളും കഥാപാത്രങ്ങളും സീനുകളും കോർത്തിണക്കി ഒരുക്കി സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ച ക്ലാസിക്കൽ നൃത്ത വിരുന്നു കാഴ്ചക്കാർക്ക് പുത്തൻ കലാനുഭവമായി. കോഴിക്കോട്ടുകാർക്ക് ഓണസമ്മാനമായി ഉത്രാട പൂവിളിയിൽ, കറു കറെ കാർമുകിൽ തുടങ്ങിയ സെമി ക്ലാസ്സിക്കൽ പാട്ടുകളും ആശയും സംഘവും അവതരിപ്പിച്ചു.

ഇന്ന് ശംഖ ട്രൈബ്,ഡി ജെ ജാസ് എന്നിവരുടെ പരിപാടികൾ ഉണ്ടാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top