ചിറാപുഞ്ചിയുമായി ഹനാൻ ഷാ; വേദിയെ ഇളക്കിമറിച്ച് മസാല കോഫി

കോഴിക്കോട്: വൈകീട്ട്  പെയ്ത മഴയെ വെല്ലാതെ ഒഴുകിയെത്തിയ ആയിരങ്ങൾക്ക് മുന്നിൽ പാട്ടിൻ്റെ ചിറാപുഞ്ചി തീർത്ത് ഹനാൻഷായും അടിപൊളി പാട്ടുകളും നൃത്തച്ചുവടുകളുമായി വേദിയെ ഇളക്കിമറിച്ച് മസാല കോഫി ബാൻ്റും. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ ഭാഗമായി ലുലുവിലെ വേദിയിലാണ് ഹനാൻ ഷായും സംഘവും മസാല കോഫി ബാൻ്റും പാട്ടായ് പെയ്തിറങ്ങിയത്.

ലുലുവിലെ വേദിയിൽ ഇടക്ക് പെയ്ത മഴയിലും തോരാത്ത ആവേശത്തോടെയായിരുന്നു ഓരോ പാട്ടും ആരാധകർ ഏറ്റെടുത്തത്.

ചിറാപുഞ്ചി മഴയത്ത്, ഇൻസാനിലെ, ചെമ്മാനം പൂത്തെ, അജാപ്പാ മ്മളെ മാണിക്ക കല്ലാളെ തുടങ്ങി ഒരുപിടി ഗാനങ്ങൾ ഹനാൻഷായും സംഘവും ആലപിച്ചപ്പോൾ കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ, കാന്താ ഞാനും വരാം, കണ്ണും കണ്ണും കൊള്ളയടിത്താനിലേ സീരിക്കലാം പരക്കലാം,
ഓ മെരി ജാൻ ഓ മെരി ജാൻ, സുനാംഗനി സുനാംഗനി തുടങ്ങി തമിഴ്, മലയാളം, ഹിന്ദി ന്യൂജൻ പാട്ടുകളാണ് മസാല കോഫി ബാൻ്റ് തീർത്തത്.

മസാല കോഫി ബാൻ്റിന് വേണ്ടി വരുൺ സുനിൽ, റാൻസിംഗ്, അഭിജിത്ത് എന്നിവരും ഹനാൻ ഷാ സംഘത്തിൽ നിഹാൽ സാദിഖ്, ഈച്ചു, ഫാത്വിമ തുടങ്ങിയവരും പാട്ടുകൾ പാടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top