ഇടുക്കി രാജമലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി പശുക്കളെ കൊന്ന കടുവ കെണിയില്‍. കടുവയ്ക്ക് ഇടത് കണ്ണിന് തിമിരം. പത്ത് പശുക്കളെ കൊല്ലുകയും മറ്റ് മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത് ജനത്തെ ഭീതിയിലാക്കിയ കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവച്ച് പിടികൂടിയത്.
വനംവകുപ്പിന്റെ കൂട്ടില്‍ അകപ്പെട്ട കടുവയെ കാട്ടിലേക്ക് തുറന്നുവിടണോ എന്നതടക്കം തീരുമാനിക്കുന്നതിന് മുന്നോടിയായി ആരോഗ്യ പരിശോധന നടത്തിയിരുന്നു . ഇതിലാണ് ഇടത് കണ്ണില്‍ തിമിരം ബാധിച്ചതായി കണ്ടെത്തിയത്.
സ്വാഭാവിക ഇര തേടല്‍ അസാധ്യം ആണ്. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങള്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാന്‍ കാരണമെന്നും വനം വകുപ്പ് പറയുന്നു. അതുകൊണ്ട് കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും.




