കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം സമാപിച്ചു

വള്ളിക്കുന്ന്: കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം സമാപിച്ചു. ആയുധ പൂജ, വാഹന പൂജ, വിദ്യാരംഭം കുറിക്കല്‍, വിദ്യാ ഗോപാല മന്ത്ര അര്‍ച്ചന, ലളിത സഹസ്ര നാമ അര്‍ച്ചന എന്നിവ നടന്നു. അര്‍ച്ചനയ്ക്ക് ഗീത കോമള രാജനും, വിദ്യാരംഭത്തിന് സിഎം. കരുണാകരന്‍ മാസ്റ്ററും നേതൃത്വം നല്‍കി.

നൂറു കണക്കിന് ഭക്ത ജനങ്ങള്‍ പരിപാടികളില്‍ സംബന്ധിച്ചു. ഭക്ത ജനങ്ങള്‍ക്ക് പ്രസാദ ഊട്ടും നല്‍കി.

പരിപാടികള്‍ക്ക് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എ.പി. പുരുഷോത്തമന്‍, സെക്രട്ടറി തൊട്ടിയില്‍ മോഹന്‍ദാസ്, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ ചെറായിതൊടി, കണ്‍വീനര്‍ പറമ്പില്‍ വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top