Section

malabari-logo-mobile

വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ പിടിയിൽ

HIGHLIGHTS : Tiger capture in Chiral

വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടില്‍ കുടുങ്ങി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10വയസ് പ്രായം ഉള്ള ആണ്‍ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് . കടുവയെ ,ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. വെറ്ററിനറി ഡോക്ടര്‍മാര്ര്‍ കടുവയ്ക്ക് പ്രാഥമിക ചികില്‍സ നടത്തും. ചീരാലില്‍ ഒരു മാസത്തിനിടെ 13 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്

കടുവയെ കണ്ടെത്താന്‍ 18 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും മൂന്ന് കൂടുകള്‍ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ് സക്കറിയയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘവും ആര്‍ആര്‍ടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.

sameeksha-malabarinews

വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചില്‍ നടത്തിയത്. ഉള്‍വനത്തിലടക്കം വനപാലകസംഘം തെരച്ചില്‍ നടത്തിയെങ്കിലും അന്ന് ഫലമൊന്നുമുണ്ടായില്ല. മുത്തങ്ങയില്‍ നിന്ന് കുങ്കി ആനകളെ എത്തിച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും അതും ഫലപ്രദമായില്ല

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!