25 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

പെരിന്തല്‍മണ്ണയില്‍ 25 ഗ്രാം എംഡിഎയുമായി യുവാവ് പോലിസ് പിടിയില്‍
താഴേക്കോട് അരക്കുപറമ്പ് ആലാലുക്കല്‍ മുഹമ്മദ് ഫാസിലി (26)നെയാണ് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സി അലവിയും സംഘവും അറസ്റ്റുചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തില്‍ ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ബംഗളുരു, ഗോവ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട മയക്കുമരുന്ന് സംഘങ്ങളുടെ ഏജന്റുമാര്‍ മുഖേനയാണ് ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്ന് കടത്തുന്നതെന്നും മലയാളികളുള്‍പ്പെടെയുള്ള ചിലര്‍ ഇതിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതായും ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു ഇത്തരത്തിലുള്ള കാരിയര്‍മാരെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് വില്‍പ്പനയിലെ പ്രധാന കണ്ണിയായ ഫാസിലിനെ പിടികൂടിയത്.

എസ്‌ഐമാരായ എ.എം യാസിര്‍, തുളസി, എഎസ്‌ഐ ബൈ എസിപി കെ എസ് ഉല്ലാസ്, സിപിമാരായ ഷജീര്‍ അജിത്കുമാര്‍, ഷാജു മാത്യു. ഷാലു, സല്‍മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top