പരപ്പനങ്ങാടി: കേരളത്തിലെ കൃഷിഭവന്‍ സ്ഥാപകനും സി പി ഐ നേതാവും മുന്‍ വകുപ്പ് മന്ത്രിയുമായിരുന്ന വി വി രാഘവന്‍ അനുസ്മരണ ദിനാചരണം നടത്തി.
അഖിലേന്ത്യാ കിസാന്‍ സഭ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി കൃഷി ഭവന് മുന്നിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
ഫയലില്‍ നിന്ന് കൃഷിയിലേക്ക് എന്ന ആശയം മുന്നോട്ട് വെച്ച് കേരളത്തില്‍ ആദ്യമായി കൃഷി ഭവനുകള്‍ക്ക് തുടക്കം കുറിച്ച നേതാവ് കൂടിയായിരുന്നു വി വി രാഘവന്‍ എന്ന് അനുസ്മരണ സദസ്സ്
ഉദ്ഘാടനം ചെയ്ത് കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കൂടിയായിട്ടുള്ള നിയാസ് പുളിക്കലത്ത് പറഞ്ഞു.
കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് എം.എ റസാക്ക് അധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ സി പി ഐ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി കെ. മൊയ്തീന്‍ കോയ, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍, പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഗിരീഷ് തോട്ടത്തില്‍, മോഹനന്‍ നന്നമ്പ്ര, സി.പി സകരിയ്യ, നൗഫല്‍ സി പി, ജയ്‌സല്‍ ഉള്ളണം തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിച്ചു.
കിസാന്‍ സഭ മണ്ഡലം സെക്രട്ടറി സി ടി ഫാറൂഖ് സ്വാഗതവും,കെ. നാരായണന്‍ കുട്ടിനന്ദിപറഞ്ഞു.




