വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണം;ആടിനെ കടിച്ചുകൊന്നു

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവാക്രമണമുണ്ടായി. ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചു കൊന്നു. സംഭവം കണ്ട് വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ആടിനെ ഉപേക്ഷിച്ച് കടുവ പോകുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.

അതേ സമയം, വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ മയക്കു വെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരുകയാണ്. നാട്ടുകാര്‍ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top