പരപ്പനങ്ങാടി:കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ കേരള കാറ്ററേഴ്സ് (സി.എ.കെ.സി) ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം ഇന്ന് വള്ളിക്കുന്ന് എന്‍.സി ഗാര്‍ഡനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഗമത്തില്‍ ജില്ലയിലെ എഴുന്നൂറോളം അംഗങ്ങളും കുടുംബങ്ങളും പങ്കെടുക്കും. രാവിലെ പത്തിന് കോഴിക്കോട് ആര്‍.ടി.ഒ പി.എ നസീര്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം വി.പി സച്ചിദാനന്ദന്‍, സി.എ.കെ.സി സംസ്ഥാന പ്രസിഡന്റ് സി.പി ലത്തീഫ്, ജനറല്‍ സെക്രട്ടറി എല്‍ദോസ് ഗോള്‍ഡന്‍ ഹോര്‍ക്ക, ട്രഷറര്‍ എ.അബ്ദുല്‍റഹീം, സംസ്ഥാന സെക്രട്ടറി ബൈജു ക്രിസ്റ്റല്‍, തിരൂര്‍ നഗരസഭ കൗണ്‍സിലര്‍ അബ്ദുറഹ്‌മാന്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം നൗഫല്‍ പുറത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സി.പി ലത്തീഫ്, സി.കെ ഷാഹുല്‍ ഹമീദ്, സലീം കൈരളി, ബദറുദ്ദീന്‍ പറവണ്ണ, മുനീര്‍ പരപ്പനങ്ങാടി, ശംസു നാലകത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




