ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി:ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞവെള്ളിയാഴ്ച ബോബിയുടെ അഭിഭാഷകര്‍ ജാമ്യത്തിനുവേണ്ടി അടിയന്തര ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബോബിക്ക് മാത്രം ഒരു പ്രത്യേക പരിഗണനയുമില്ലെന്നും സാധാരണക്കാരെ പോലെ ജാമ്യഹര്‍ജി ലഭിച്ചാല്‍ നാലു ദിവസം കൊണ്ടേ നടപടികള്‍ പൂര്‍ത്തിയാക്കു എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാട് ചൊവ്വാഴ്ചയ്ക്കകം അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ബോബി പൊതുഇടങ്ങളില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്നും കോടതി അന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. ബോബിക്ക് വേണ്ടി അഡ്വ.രാമന്‍ പിള്ളയാണ് ഹാജരാകുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top