തൃശൂര്‍ മാള, അന്നമനട മേഖലയില്‍ മിന്നല്‍ ചുഴലി. ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ 6 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു.
വലിയ മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വൈദ്യുതി ലൈനിലേക്കു വീണതിനെ തുടര്‍ന്ന് വൈദ്യുതി തടസപ്പെട്ടു. എരയാംകുടി ഭാഗത്ത് വലിയ തോതില്‍ കൃഷി നശിച്ചു.
ജില്ലയില്‍ ഇന്ന് മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തൃശൂരില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




