Section

malabari-logo-mobile

തൃശൂര്‍ പൂരം പ്രൗഢിയോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും; വി സുനില്‍ കുമാര്‍

HIGHLIGHTS : Thrissur Pooram will proudly follow Covid standards; V Sunil Kumar

തൃശൂര്‍: ഇത്തവണ തൃശൂര്‍ പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി സുനില്‍ കുമാര്‍. ഇക്കാര്യത്തെ കുറിച്ച് ദേവസ്വങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുത്തതിന് സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

sameeksha-malabarinews

മന്ത്രി വി സുനില്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൃശൂര്‍ പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിന് നടപടി സ്വീകരിക്കും
ഈ വര്‍ഷത്തെ തൃശൂര്‍ പൂരം അതിന്റെ തനിമയും പ്രൗഢിയും ഒട്ടും ചോര്‍ന്നുപോകാതെ എല്ലാ ചടങ്ങുകളോടും കൂടി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നത് സംബന്ധിച്ച് ദേവസ്വങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ. വി.പി ജോയിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന തരത്തില്‍ ചില പ്രചരണങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അവയെല്ലാം അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ്. കഴിഞ്ഞ വര്‍ഷത്തെ പൂരം കോവിഡ് രോഗവ്യാപനം രൂക്ഷമായ പ്രത്യേക സാഹചര്യത്തില്‍ ഉപേക്ഷിക്കേണ്ടിവന്നു എന്നത് ശരിയാണ്. പക്ഷെ, ഈ വര്‍ഷത്തെ പൂരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തൃശൂര്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിച്ചിട്ടുള്ള ജില്ലാതല കോര്‍ കമ്മിറ്റി ഓരോ 15 ദിവസം കൂടുമ്പോഴും പൂരം നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തിന്നതിന് യോഗം ചേരുന്നുണ്ട്.
നാളെ (11.03.2021) വൈകിട്ട് 5 മണിയ്ക്ക് ചീഫ് സെക്രട്ടറി ശ്രീ. വി.പി ജോയിയുടെ നേതൃത്വത്തില്‍ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ഭാരവാഹികള്‍, ഘടകപൂരങ്ങളുടെ ഭാരവാഹികള്‍, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ചേര്‍ന്ന് പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍, തൃശൂര്‍ പൂരം നടത്തിപ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു എന്ന തരത്തില്‍ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ട് രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതിന് ചിലര്‍ നടത്തുന്ന ശ്രമങ്ങളെ പൊതുസമൂഹം തള്ളിക്കളയണം.
തൃശൂര്‍ പൂരം നടത്താതിരിക്കാം എന്നതിനെക്കുറിച്ചല്ല, എങ്ങനെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പൂരം നടത്താമെന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ഈ വര്‍ഷത്തെ പൂരം എക്സിബിഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളോടും കൂടി നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!