ക്വാറന്റീന്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പി വി അന്‍വര്‍ എംഎല്‍യ്‌ക്കെതിരെ പരാതി

മലപ്പുറം:ക്വാറന്റീന്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി. ആരോഗ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നല്‍കിയത്.

കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുര്‍ ആണ് പരാതില്‍കിയത്.

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നാട്ടില്‍ എത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ അന്‍വറിന് വന്‍ സ്വീകരണമാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒരുക്കിയത്.

നിലമ്പൂരില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇത്തവണയും അന്‍വര്‍ തന്നെയാണ് മത്സരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top