Section

malabari-logo-mobile

തെരുവിലിറങ്ങിയ ഇറ്റ്ഫോക്ക്

HIGHLIGHTS : 9-​‍ാമത് അന്തർദേശീയ നാടകോത്സവം തെരുവരങ്ങിന്റെ പുത്തൻ അനുഭവങ്ങൾ പകർന്നുനല്കി.പാലസ് റോഡ്,വടക്കെ ബസ് സ്റ്റാന്റ് തുടങ്ങി വ്യത്യസ്തയിടങ്ങളിൽ നിന്നാരംഭിച...

9-​‍ാമത് അന്തർദേശീയ നാടകോത്സവം തെരുവരങ്ങിന്റെ പുത്തൻ അനുഭവങ്ങൾ പകർന്നുനല്കി.പാലസ് റോഡ്,വടക്കെ ബസ് സ്റ്റാന്റ് തുടങ്ങി വ്യത്യസ്തയിടങ്ങളിൽ നിന്നാരംഭിച്ച് അലക്ഷ്യമെന്നോണം സഞ്ചരിച്ച നാടകങ്ങൾ നഗരത്തിന്‌ വേറിട്ട നാടകാനുഭൂതികൾ സമ്മാനിച്ചു.
സ്പെയിൻ/ലിത്വാനിയ സംരംഭമായ അറൈവ്ഡ്,ആഡം റീഡിന്റെ പാരസോമ്നിയ,മിഗ്രാർ ശിപ്പശാലയിലിൽനിന്നും രൂപം കൊണ്ട അവസാന ഉത്പന്നം ,ചിലിയിൽ നിന്നുള്ള സാരി റോസ എന്നിവയാണ്‌` പുറത്ത്നിന്നും സംയുക്തനിർമ്മാണവുമായൊക്കെ ശ്രദ്ധനേടിയ
തെരുവാവിഷ്കാരങ്ങൾ.
തെരുവിനെ പൊള്ളുന്ന രാഷ്ട്രീയ ചോദ്യങ്ങളുടെ അരങ്ങാക്കിമാറ്റുന്ന
രാമചന്ദ്രൻ മൊകേരിയുടെയും സംഘത്തിന്റെയും അവതരണം ഇറ്റ്ഫോക്കിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു. ‘അസ്പൃശ്യൻ ഞാൻ,ഞാൻ രോഹിത് വെമുല’ എന്ന ഒന്നരമണിക്കൂറോളം നീണ്ട ഒരു രാഷ്ട്രീയവിചാരണ തന്നെയായിരുന്നു അത്.കാഴ്ചക്കാരും നാടകത്തിൽ ഇടപെട്ടുകൊണ്ട് അതിനെ ജീവസ്സുറ്റതാക്കി. ജാതിവാദികൾക്കും മനുവാദികൾക്കുമെതിരെയുള്ള ദളിത് മുന്നേറ്റങ്ങളുടെയും
പ്രതിഷേധങ്ങളുടെയും ആളലായി തെരുവിനെ മാറ്റി. ജയ്ഭീം വിളികളിലൂടെ ദളിത് രാഷ്ട്രീയത്തെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അത്.ജാതിവിവേചനത്തിന്റെയും ജാതിമർദ്ദനത്തിന്റെയും ഭൂതവും വർത്തമാനവും തീവ്രമായി തെരുവിൽ ആവിഷ്കരിക്കുക മാത്രമല്ല, സ്വതന്ത്രചിന്തകൾക്കും സാഹിത്യ കലാവിഷ്കാരങ്ങൾക്കുമെതിരെ ഫാസിസം നടത്തുന്ന കടന്നാക്രമണങ്ങൾക്കുമെതിരെയും
ശബ്ദമുയർത്തി.

തെരുവുനാടകമായും നാടകശിപ്പശാലകളായും, വിദേശത്തുള്ളവരും ഇന്ത്യക്കാരുമായ നാടകകലാകാരന്മാർക്ക് ഒത്തൊരുമിച്ച് പ്രവർത്തിച്ച് മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി നാടകം സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്യാൻ അവസരമൊരുക്കിയത് ഈ വർഷത്തെ ഇറ്റ്ഫോക്കിന്റെ മേന്മയാണ്‌. നിരവധി സാധാരണ
മലയാളി യുവനാടകപ്രവർത്തർക്ക് കിട്ടിയ ഈ അനുഭവം മലയാളനാടകവേദിക്ക് മുതല്ക്കൂട്ടായിമാറും എന്ന് പ്രതീക്ഷിക്കാം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!