തിരൂരങ്ങാടിയില്‍ എരുന്തെടുക്കാന്‍ പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തിരൂരങ്ങാ’ടി: എരുന്തെടുക്കാന്‍ സഹോദരങ്ങളോടൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പന്താരങ്ങാടി പാറപ്പുറം വലിയപറമ്പില്‍ ഇസ്മായിന്റെ മകന്‍ റഫ്‌നാസ്(14) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയണ് അപകടം സംഭവിച്ചത്. കടലുണ്ടിപ്പുഴയിലെ പാറപ്പുറം ഇടവഴിക്കടവിലാണ് റഫ്‌നാസ് സഹോദരനോടൊപ്പം എരുന്ത് പിടിക്കാനിറങ്ങിയത്. ഇതിനിടെ മണലെടുത്ത കുഴിയില്‍ അകപ്പെടുകയായിരുന്നു. സഹോദരങ്ങളും കടവില്‍ അലക്കുകയായിരുന്ന സ്ത്രീകളും ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാര്‍ അരമണിക്കൂര്‍ തിരച്ചിലിനൊടുവിലാണ് റഫ്‌നാസിന കണ്ടെത്തിയത്. ഉടന്‍തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തൃക്കുളം ഹൈസ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റുമോര്‍ട്ടിത്തിന് ശേഷം മൃതദേഹം പാറപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

ഉമ്മ: നസീമ. സോഹദരങ്ങള്‍: മുഹമ്മദ് റമീല്‍, മുഹമ്മദ് സാമില്‍, മുഹമ്മദ് റസല്‍.

Share news
error: Content is protected !!
Scroll to Top