Section

malabari-logo-mobile

തൃക്കാക്കരയില്‍ പിസി ജോര്‍ജ്ജ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമോ?

HIGHLIGHTS : കൊച്ചി ; തൃക്കാക്കരയില്‍ അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രഖ്യാപനം വന്നതോടെ ഇടതു, എന്‍ഡിഎക്...

കൊച്ചി ; തൃക്കാക്കരയില്‍ അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രഖ്യാപനം വന്നതോടെ ഇടതു, എന്‍ഡിഎക്യാമ്പുകളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. നാളെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും.

ഇതിനിടെയാണ് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമാകുന്ന ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.സീറോ മലബാര്‍, ലത്തീന്‍ കത്തോലിക്ക വിഭാങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കര
കഴിഞ്ഞ ദിവസം ഹിന്ദുമഹാസമ്മേളനത്തില്‍ പിസി ജോര്‍ജ്ജ് നടത്തിയ മുസ്ലം വിരുദ്ധപരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ ബിജെപി പിസി ജോര്‍ജ്ജിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പിസി ജോര്‍ജ്ജിന് പിന്തുണയുമായി ചില ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിരുന്നു. പിസി മത്സരിക്കുകയാണെങ്കില്‍ എന്‍ഡിഎക്ക് ക്രൈസ്തവ വോട്ടുകള്‍ കൂടുതല്‍ സ്വരൂപിക്കാനാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. പിസി ജോര്‍ജ്ജിന്റെ പ്രസ്താവന പോലും തന്ത്രപരമായ ഒരു നീക്കത്തിന്റെ ഭാഗമായിരുന്നെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

sameeksha-malabarinews

ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും പിസി ജോര്‍ജ്ജ് മത്സരിക്കുക. പിസി ജോര്‍ജ്ജും ബിജെപി സംസ്ഥാനനേതൃത്വവുമായി ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പുറമെ ട്വന്റി-20 യും ആംആദ്മി പാര്‍ട്ടിയും ഒരുമിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുമൊരുങ്ങുന്നുണ്ട്. 15ാം തിയ്യതി കെജിരിവാള്‍ നേരിട്ട് മണ്ഡലത്തില്‍ എത്തും. കിറ്റക്‌സ് ഉടമ സാബു തന്നെ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

എല്‍ഡിഎഫും ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നതോടെ മണ്ഡലത്തില്‍ ഒരു ചതുഷ്‌ക്കോണ മത്സരമായിരിക്കും നടക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!