മന്ത്രിസഭാ വാര്‍ഷികം; തിരൂരില്‍ നാളെ ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരം

തിരൂരിൽ മെയ് 10 മുതല്‍ 16 വരെ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ പ്രചരണാർത്ഥം മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ‘ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍’ മത്സരം നാളെ
(മെയ് നാല് ) നടക്കും.

ലിംഗ സമത്വം എന്ന ആശയം മുന്‍നിര്‍ത്തി തിരൂർ തെക്കുമുറിയിലെ ടർഫിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെയാണ് മത്സരങ്ങൾ നടക്കുക.

 

അഞ്ച് പേരടങ്ങുന്ന ടീമിൽ മൂന്ന് വനിതകളും ഒരു പുരുഷനെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രധാന നിബന്ധന. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ട്രോഫികൾ നൽകും.തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ, എസ്.എസ്.എം പോളിടെക്നിക് എന്നിവിടങ്ങളിലായാണ് മന്ത്രിസഭാ വാർഷികത്തിൻ്റെ ഭാഗമായി ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണനമേള നടക്കുന്നത്. മത്സരവുമായി ബന്ധപ്പെട്ട  കൂടുതൽ വിവരങ്ങൾക്ക് 9847457465, 9072854551 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം

Share news
error: Content is protected !!
Scroll to Top