തൃക്കാക്കരയില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

കൊച്ചി; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര അസംബ്ലി മണ്ഡലത്തില്‍ ഉമാ തോമസ്
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട് ആറുമണിക്ക് ഉണ്ടാകും. കെപിസിസി തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കി. അന്തരിച്ച തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ പത്‌നിയാണ് ഉമ തോമസ്

സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ കൂടി വിലയിരുത്തുന്ന തിരഞ്ഞെടുപ്പാകും ഇതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഉള്ളില്‍നിന്നും സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമതസ്വരങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. ഡൊമനിക് പ്രസന്റേഷന്‍, കെവി തോമസ് എന്നിവരുടെ നിലപാടുകള്‍ നിര്‍ണ്ണായകമാകും.

മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

Share news
error: Content is protected !!
Scroll to Top