Section

malabari-logo-mobile

പാലക്കാട് ഓണാവധിക്ക് സ്വന്തം വീട്ടില്‍ ഒത്തുകൂടിയ സഹോദരിമാരായ മൂന്ന് പേര്‍ കുളത്തില്‍ മുങ്ങിമരിച്ചു

HIGHLIGHTS : Three sisters, who were gathered at their home for Onavadhi in Palakkad, drowned in a pond

പാലക്കാട്: ഓണം അവധിക്ക് സ്വന്തം വീട്ടില്‍ ഒത്തുകൂടിയ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. മണ്ണാര്‍ക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളായ നാഷിദ (28), റമീസ ഷഹനാസ് (23), റിന്‍ഷ അല്‍ത്താജ് (18) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി വീണ സ്‌ഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു.

ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ച് എത്തിയ നാട്ടുകാരും അഗ്‌നി രക്ഷാ സേനയും ചേര്‍ന്ന് മൂന്ന് പേരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 53ാം മൈല്‍ സ്വദേശി പട്ടിശ്ശേരി ഷാഫിയുടെ ഭാര്യയാണ് നഷീദ. റമീസ ഷഹനാസിന്റെ ഭര്‍ത്താവ് പറ്റാനിക്കാട് സ്വദേശി അബ്ദു റഹ്‌മാനാണ്. കുളിക്കുന്നതിനിടെ കാല്‍ വഴുതി വീണ സ്‌ഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു.

പിതാവ് റഷീദ് വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. പതിവായി ആളുകള്‍ കുളിക്കാനെത്തുന്നതാണ് ഇവിടെ. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റിന്‍ഷയും നാഷിദയും. മൂന്ന് പേരെയും ചെളിയില്‍ മുങ്ങിത്താഴ്ന്ന നിലയില്‍ നിന്നാണ് കരക്കെത്തിച്ചത്. മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി സംസ്‌കരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!