പൊന്നാനി: നിര്‍ത്തിയിട്ട പിക്കപ്പിന് പിറകില്‍ കാറിടിച്ച് അപകടം . അപകടത്തില്‍ കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പൊന്നാനി മാതൃ ശിശു ആശുപത്രിക്ക് സമീപമാണ് നിര്‍ത്തിയിട്ട പിക്കപ്പില്‍ ആള്‍ട്ടോ കാര്‍ ഇടിച്ച് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കുപറ്റിയ കാര്‍ യാത്രികരായ പൊന്നാനി കറുകത്തിരുത്തി സ്വദേശികളായ ഫസല്‍ റഹ്‌മാന്‍, മാതാവ് സുഹറ, ഭാര്യ ആയിശാബി എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




