ഛത്തീസ്ഗഡില്‍ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ നടന്ന കബഡി മത്സരത്തിനിടെ കാണികള്‍ക്കുള്ള ടെന്റില്‍ വൈദ്യുതി ലൈനില്‍ തട്ടിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. സതീഷ് നേതം, സമീപ ഗ്രാമങ്ങളിലെ താമസക്കാരായ ശ്യാംലാല്‍ നേതം, സുനില്‍ ഷോറി എന്നിവരാണ് മരിച്ചത്.

ബദരാജ്പൂര്‍ ഡെവലപ്മെന്റ് ബ്ലോക്കിന് കീഴിലുള്ള റാവസ്വാഹി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി കബഡി മത്സരം നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ 11-കെവി വൈദ്യുതി ലൈന്‍ കാഴ്ചക്കാര്‍ക്കായി കളി കാണാന്‍ നിലത്ത് സ്ഥാപിച്ചിരുന്ന ടെന്റിന്റെ ഇരുമ്പ് തൂണില്‍ തട്ടുകയും നിരവധി പേര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.

പ്രദേശവാസികള്‍ ഉടന്‍ തന്നെ പരിക്കേറ്റ ആറ് പേരെ വിശ്രാംപുരിയിലെ ആശുപത്രിയില്‍ എത്തിച്ചു, അതില്‍ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റ മൂന്ന് പേരില്‍ രണ്ടുപേരുടെ നില ഗുരതരമായി തുടരുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top