കോഴിക്കോട്: കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവും ജലശക്തി മന്ത്രാലയവും ചേര്‍ന്ന് നടത്തുന്ന ‘സ്വച്ഛതാ ഹി സേവാ’ ക്യാമ്പയിന്റെയും മാലിന്യമുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായ ജനകീയ ശുചീകരണ പരിപാടികള്‍ക്ക് മുക്കം നഗരസഭയില്‍ തുടക്കമായി. ബി പി മൊയ്തീന്‍ പാര്‍ക്കില്‍ നടന്ന ശുചീകരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ടി ബാബു ഉദ്ഘാടനം ചെയ്തു.
ബി പി മൊയ്തീന്‍ പാര്‍ക്ക് നവീകരണത്തിന്റെ ഭാഗമായി സൗന്ദര്യവത്കരണ പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ഈ മാതൃക പിന്തുടര്‍ന്ന് നഗരസഭയില്‍ ശുചീകരിക്കുന്ന പൊതുസ്ഥലങ്ങളില്‍ സ്‌നേഹാരാമങ്ങള്‍ നിര്‍മിക്കാനും ചെയര്‍പേഴ്‌സണ്‍ നിര്‍ദേശം നല്‍കി.
ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രജിത പ്രദീപ് അധ്യക്ഷയായി. നഗരസഭ സെക്രട്ടറി കൃഷ്ണഗോപാല്‍, വാര്‍ഡ് കൗണ്‍സിലര്‍ റംല ഗഫൂര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മോഹനന്‍, ആശ തോമസ്, ശ്രീലക്ഷ്മി, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




