കൊത്തമര കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അറിയാം

വരള്‍ച്ച, ചൂട് കൂടുതലുള്ള കാലാവസ്ഥ ഇവയൊക്കെ ചെറുത് നില്‍ക്കാന്‍ കെല്‍പ്പുള്ള പയര്‍വര്‍ഗ്ഗ വിളയാണ് കൊത്തമര . സയമോപ്‌സിസ് ട്രെട്ര ഗോണോ ലോബസ് (Cyamopsis tetragonolobus) എന്ന ശാസ്ത്രനാമമുള്ള കൊത്തമാരയുടെ ജന്മദേശം പശ്ചിമ ആഫ്രിക്കയും ഇന്ത്യയുമാണെന്ന് വിവരം.

കൊത്തമരയുടെ ഇളംപ്രായത്തിലുള്ള കായ്കള്‍ പച്ചക്കറിക്കായി ഉപയോഗിക്കാവുന്നതാണ് ഏറെ ഗുണം. വിറ്റാമിന്‍ എ, ഇരുമ്പ് , വിറ്റാമിന്‍ സി ഇവ കൊത്തമാരയില്‍ അടങ്ങിയിരിക്കുന്നു.

നടീല്‍ സമയം

ജൂണ്‍, ജൂലൈ, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താം

നടീല്‍രീതി

45 സെന്റിമീറ്റര്‍ വിസ്തൃതിയില്‍ ചാലുകള്‍ കീറി കൃഷി ചെയ്യാം

വളപ്രയോഗം

ചാണകം ഹെക്ടറിന് 25 ടണ്‍ എന്ന തോതിലും അസോസിപൈറലം, ഫോസ്‌ഫോബാക്ടീരിയ എന്നിവ ഒരു ഹെക്ടറിന് 2കി.ഗ്രാം എന്ന തോതിലും

യൂറിയ 54.3 കിലോഗ്രാം ( വിത്തു പാകി 30 ദിവസത്തിനു ശേഷം) \ ഹെക്ടറിന്

രാജ്ഫോസ് 312.5 കിലോഗ്രാം \ ഹെക്ടറിന്

പൊട്ടാഷ് 41.7 കിലോ \ ഹെക്ടറിന് എന്നിവ ചുവട്ടില്‍ ഇട്ടുകൊടുക്കുക

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top