തിരൂരങ്ങാടി നഗരസഭ മിഷന്‍-40 ന് ഉജ്ജ്വല തുടക്കം.മൈലിക്കല്‍ ഗ്യാസ് ക്രിമിറ്റോറിയം ശിലാസ്ഥാപനം നടന്നു

തിരൂരങ്ങാടി: ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്. മൈലിക്കല്‍ ശ്മശാനത്തില്‍ ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ശിലാസ്ഥാപന നടന്നു. പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി പുരോഗമനവുമായ സംവിധാനത്തിലൂടെ സമൂഹത്തിന് വലിയ ആശ്വാസം നല്‍കുന്ന പദ്ധതിക്ക് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയാണ് ശിലയിട്ടത്. ആധുനിക സൗകര്യങ്ങളോടും ശുചിത്വപരമായ സംവിധാനങ്ങളോടും കൂടിയ ഗ്യാസ് ക്രിമിറ്റോറിയം, ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായ സേവനം ഉറപ്പാക്കുമെന്നും പൊതുജനങ്ങളുടെ സഹകരണവും സാമൂഹിക സംഘടനകളുടെ പിന്തുണയും കൊണ്ട് മുന്നോട്ട് വരുന്ന പദ്ധതി പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും സമദാനി പറഞ്ഞു.

മൈലിക്കല്‍ ശ്മശാനത്തിന്റെ നവീകരണത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലിനെ കുറിച്ച് അധ്യക്ഷനായിരുന്ന കെ.പി.എ മജീദ് എം.എല്‍.എ ഉദ്ദരിച്ചത് ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി . വൈസ് ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി, നഗരസഭ സ്ഥിര സമിതി അംഗങ്ങളായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായീല്‍, സി.പി സുഹ്റാബി, സോനാ രതീഷ്, ഷാഹിന തിരുനിലത്ത്,സെക്രട്ടറി റംസി ഇസ്മായീല്‍ വി,കൃഷ്ണന്‍ കുട്ടി,സി.എച്ച് മഹ്‌മൂദ് ഹാജി, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്‌മാന്‍ കുട്ടി, കെ.ടി റഹീദ, വി.വി അബു, എ.ടി ഉണ്ണി, മോഹനന്‍ വെന്നിയൂര്‍, കെ മൊയ്തീന്‍ കോയ, വാസു കാരയില്‍, സി.പി നൗഫല്‍, ശ്രീരാഗ് മോഹനന്‍, യു.കെ മുസ്തഫ മാസ്റ്റര്‍, സി.എച്ച് ഫസല്‍, സുരേന്ദ്രന്‍ പട്ടാളത്തില്‍, കെ രത്നാകരന്‍, സി.പി വഹാബ്, സി.പി ഗുഹരാജ്, പി റഹീം, ടി.പി സുനില്‍ കുമാര്‍, കല്ലിടുമ്പില്‍ ബാല കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

95 ലക്ഷം രൂപ ചെലവിലാണ് ശ്മശാനത്തില്‍ ആധുനിഖ വാതക ക്രമിറ്റോറിയം ഒരുക്കുന്നത്. ആറ് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. മിഷന്‍-40 ന്റെ ഭാഗമായുള്ള 50 കോടിയോളം രൂപയുടെ 40-ഓളം ഇന പരിപാടികള്‍ക്ക് കൂടിയാണ് ഇന്നലെ മൈലിക്കലില്‍ തുടക്കമായത്.

 

Share news
error: Content is protected !!
Scroll to Top