
എടക്കര : മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ എടക്കര പൊലീസ് അറസ്റ്റുചെ യ്തു. മറ്റൊരു കേസില്‍ മണ്ണാര്‍ ക്കാട് ജയിലിലുള്ള വഴിക്കടവ് നാരോക്കാവ് കുന്നത്തുകള ത്തില്‍ ഹനീഫയെ (41)യാണ് എടക്കര പൊലീസ് അറസ്റ്റുചെ യ്തത്. എടക്കര കെഎസ്എ ഫ്ഇ മാനേജര്‍ നല്‍കിയ പരാതി യിലാണ് അറസ്റ്റ്. എടക്കര കെഎസ്എഫ്ഇ ശാഖയില്‍ അഞ്ച് വളകള്‍, ഒരു കൈചെ യിന്‍, മോതിരം എന്നിവയുടെ മു ക്കുപണ്ടം പണയംവച്ചാണ് 2,36,000 രൂപ തട്ടിയത്.
കെഎസ്എഫ്ഇയില്‍ പണയംവച്ചമുതല്‍ കാലാവധി കഴി ഞ്ഞിട്ടും തിരിച്ചെടുക്കാനോ പലിശ അടയ്ക്കാനോ പ്രതി തയ്യാറായിരുന്നില്ല. സംശയംതോന്നി നടത്തിയ പരിശോധനയിലാണ് പണയംവച്ച ത് മുക്കുപണ്ടമാണെന്ന് അറിയുന്നത് .
ചുങ്കത്തറ സര്‍വീസ് ബാങ്ക് പ്രധാന ശാഖയിലും വട ക്കെകൈ ശാഖയിലും പ്രതി സമാനമായ രീതിയില്‍ 168.69 ഗ്രാം മുക്കുപണ്ടം പണയപ്പെടു ത്തി എട്ട് ലക്ഷം രൂപ വായ്പയെടു ത്തിരുന്നു. എടവണ്ണ, പാണ്ടിക്കാ ട്, പാലക്കാട് ജില്ലയിലും പ്രതിക്ക് സമാനമായ തട്ടിപ്പിന് കേസ് നിലവിലുണ്ട്. എടക്കര എസ്‌ഐ പി ജയകൃഷ്ണന്റെ നേതൃ ത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




