കഞ്ചാവ് കേസില്‍ പ്രതിക്ക് 6 വര്‍ഷം കഠിനതടവ്

മഞ്ചേരി : കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനത ടവും 60,000 രൂപ പിഴയും ശി ക്ഷ. കീഴാറ്റൂര്‍ എരിക്കുന്നത്ത് പ്രദീപിനെ (50)യാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ഡി എം പി ജയരാജ് ശിക്ഷി ച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലു മാസത്തെ അധിക തടവും അനുഭവിക്കണം.

സമാനമായ മറ്റൊരു കേസില്‍ ജയിലിലാണ് പ്രതി. 2020ല്‍ ഇയാള്‍ മയക്കുമരുന്നു മായി മഞ്ചേരി പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യം നേടിയ പ്രതി 2021 മാര്‍ച്ച് 10ന് രാത്രി ആള്‍ ട്ടോ കാറില്‍ കഞ്ചാവ് കടത്തു ന്നതിനിടെ വീണ്ടും പിടിയിലാ യി. ഈ കേസിലാണ് കോട തി ശിക്ഷിച്ചത്. മലപ്പുറം ഡി വൈഎസ്പിയായിരുന്ന കെ സുദര്‍ശനനാണ് കുറ്റപ ത്രം സമര്‍പ്പിച്ചത്. പ്രോസിക്യു ഷനുവേണ്ടി ഹാജരായ സ്‌പെ ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 11 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും എട്ട് തൊണ്ടിമുത ലുകളും ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top