HIGHLIGHTS : Three injured after auto overturns on road
തിരൂരങ്ങാടി : എ ആര്‍ നഗര്‍ കക്കാടംപുറത്ത് ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്. കക്കാടംപുറം കയറ്റത്തിലെ സ്‌കൂള്‍ റോഡിലേക്ക് പോകുന്ന ജംഗ്ഷനില്‍ കൊളപ്പുറം ഭാഗത്ത് വന്ന ഓട്ടോയാണ് മറിഞ്ഞത്. കുന്നുംപുറം ഭാഗത്ത് നിന്ന് വന്ന കാറില്‍ ഇടിക്കുകയും ചെയ്തു.
ഓട്ടോ ഡ്രൈവര്‍ തിരൂരങ്ങാടി ടി സി റോഡ് സ്വദേശി ചിനക്കല്‍ അബ്ദുര്‍ റസാഖ് ( 53 ) ,ഭാര്യ മറിയാമു (45),മരുമകള്‍ അനീഷ (22) എന്നിവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ ഉച്ചക്ക് 12.30 നാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു