HIGHLIGHTS : The KSRTC Chalo app will now tell you when the bus will arrive and where it will arrive.
തിരുവനന്തപുരം : കനകക്കുന്നില്‍നിന്ന് കിഴക്കേക്കോട്ടയ്ക്ക് എപ്പോഴാണ് ബസ് വരിക. പോകാനുള്ള ബസ് എവിടെയെത്തി. ഇതെല്ലാം ഞൊടിയിടയില്‍ മൊബൈലില്‍ അറിയാം. ബസ് എപ്പോള്‍ വരും, എവിടെയെത്തി, ബസില്‍ കയറിയാല്‍ എവിടെ ഇറങ്ങണം എന്നിവയെല്ലാം കെഎസ്ആര്‍ടിസി ചലോ ആപ് ഇനി പറഞ്ഞുതരും. ഇതേ ആപ്പിലൂടെ യുപിഐ, എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചലോ പേ വാലറ്റ് എന്നിവ ഉപയോഗിച്ച് ടിക്കറ്റും ബുക്ക് ചെയ്യാം. ബസുകളിലുള്ള ചലോ ആപ് മെഷീനിലും എടിഎം, ?യുപിഐ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് ചലോ ആപ്. ബസിന്റെ തത്സമയ ലൊക്കേഷന്‍ കണ്ടെത്താനാണ് നിലവില്‍ കഴിയുക. ഭാവിയില്‍ സീറ്റ് ലഭ്യതയടക്കം കണ്ടെത്തി ബുക്കിങ് സാധ്യമാക്കാനാകും.
തിരുവനന്തപുരത്താണ് ആപ്പിന്റെ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരിക്കുന്നത്. നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ ബസ് മുതല്‍ നഗരിലെത്തുന്ന ദീര്‍ഘദൂര സര്‍വീസുകളുടെയും വിവരം ആപ്പില്‍ ലഭിക്കും. കനകക്കുന്നിലെ പ്രദര്‍ശന വേദിയിലെ കെഎസ്ആര്‍ടിസി ഐടി സെല്ലിന്റെയും ബജറ്റ് ടൂറിസത്തിന്റെയും സ്റ്റാളിലാണ് ചലോ ആപ് മുതലുള്ള കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നത്.
കെഎസ്ആര്‍ടിസി നോഡല്‍ ഓഫീസര്‍ സതീഷ് കുമാര്‍, ഐടി വിഭാ?ഗം ഡെപ്യൂട്ടി മാനേജര്‍ ആര്യ വിജയന്‍, രഞ്ജിത് തുടങ്ങിയവരാണ് കെഎസ്ആര്‍ടിസി സേവനങ്ങളെ പരിചയപ്പെടുത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു