ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ കൊച്ചിയില്‍ വീണ്ടും തട്ടിപ്പ്; 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു

കൊച്ചി : ഡിജിറ്റല്‍ അറസ്റ്റെന്ന പേരില്‍ കൊച്ചിയില്‍ വീണ്ടും പണം തട്ടിപ്പ്. എളംകുളം സ്വദേശിയായ എണ്‍പത്തിയഞ്ചുകാരനില്‍ നിന്ന് പതിനേഴ് ലക്ഷത്തിലധികം രൂപയാണ് തട്ടിയത്. ജെറ്റ് എയര്‍വെയ്സിന്റെ പേരിലായിരുന്നു തട്ടിപ്പ്. നവംബര്‍ മാസത്തിലാണ് എണ്‍പത്തിയഞ്ചുകാരനില്‍ നിന്ന് പണം തട്ടിയത്.ജെറ്റ് എയര്‍വേയ്സ് മാനേജ്മെന്റുമായി നടത്തിയ തട്ടിപ്പില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞ് കഴിഞ്ഞമാസം 22ന് പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടു. ഇതില്‍ നിന്ന് ഒഴിവാക്കുന്നതിനായി ആദ്യം അയ്യായിരം രൂപ അയച്ചുതരാന്‍ പറഞ്ഞു.

പിന്നീട് 27ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. 28ന് 16 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇങ്ങനെ 17ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പാണെന്ന് മനസിലായതിന് പിന്നാലെ പരാതിക്കാരന്‍ സൈബര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top