ശബരിമലയില്‍ സൗരോര്‍ജ വൈദ്യുത പദ്ധതി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ്

HIGHLIGHTS : Devaswom Board to implement solar power project in Sabarimala

careertech

ശബരിമലയില്‍ സൗരോര്‍ജ വൈദ്യുത പദ്ധതി നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ വിമാനത്താവള കമ്പനി(സിയാല്‍) എന്നിവരുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുന്നത്. അഞ്ച് കേന്ദ്രങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനാണ് ആലോചന. ഇവിടെനിന്നു സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കും. പ്രതിദിനം രണ്ടര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം. ഇത്തരത്തില്‍ പ്രതിവര്‍ഷം 912.5 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും.

പ്രതിവര്‍ഷം പത്ത് കോടിയിലേറെ രൂപയാണ് വൈദ്യുതിക്കായി ശബരിമലയില്‍ ചെലവഴിക്കുന്നത്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെയും പദ്ധതി നിര്‍വഹണത്തിന്റെയും സാമ്പത്തിക സഹായം നല്‍കുന്നത് ഫെഡറല്‍ ബാങ്കാണ്. പത്ത് കോടി രൂപയോളം പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നു. സാങ്കേതിക സഹായം സിയാല്‍ നല്‍കും. ഇതിന്റെ ഭാഗമായി സിയാലില്‍ നിന്നുള്ള വിദഗ്ധ സംഘം ഉടന്‍ ശബരിമലയിലെത്തി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കും. ശബരിമലയ്ക്കു പുറമേ ഏറ്റുമാനൂര്‍, വൈക്കം, ചെട്ടികുളങ്ങര തുടങ്ങിയ 26 ക്ഷേത്രങ്ങളിലും സൗരോര്‍ജ വൈദ്യുത പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!