തിരൂരങ്ങാടി നഗരസഭയുടെ മൂന്ന് ഹെല്‍ത്ത് & വെല്‍നെസ്സ് സെന്ററുകള്‍ തിങ്കളാഴ് ച്ച നാടിന് സമര്‍പ്പിക്കും

തിരൂരങ്ങാടി:ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ വഴി തിരൂരങ്ങാടി നഗരസഭയില്‍ പുതുതായി ആരംഭിക്കുന്ന 3 ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകളുടെ ഉദ്ഘാടനം 2024 ജൂണ്‍ 10-ന് തിങ്കളാഴ്ച്ച് നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെട്ട ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

തിരൂരങ്ങാടി നഗരസഭയിലെ ചുള്ളിപ്പാറ, തിരൂരങ്ങാടി കെ.സി റോഡ്, പതിനാറുങ്ങല്‍ എന്നീ പ്രദേശങ്ങളിലാണ് ഉച്ചയ്ക്ക് 2.30 മുതല്‍ പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഈ പദ്ധതി വഴി നഗരസഭയുടെ ആരോഗ്യ മേഖലകളില്‍ വലിയ മുന്നേറ്റം നടത്താനും ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താനും താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ക്രമാതീതമായ തിരക്ക് കുറക്കാനും സാധിക്കും. നിലവില്‍ സ്ഥാപിതമാകുന്ന കേന്ദ്രങ്ങളില്‍ ഒരു ജനറല്‍ ഡോക്ടര്‍, ഒരു വിസിറ്റിംഗ് സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ലാബ്, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകും.

ഉദ്ഘാടനത്തിന് നിയുക്ത എം.പി അബ്ദുസമദ് സമദാനി പങ്കെടുക്കും, കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, DPM ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഇസ്മായില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ സി, പി സുഹ്‌റാബി എന്നിവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top