മുന്നണി വിടുമെന്ന ചര്‍ച്ച പൊളിറ്റിക്കല്‍ ഗോസിപ്പ്;ജോസ് കെ മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നില്‍ക്കുക എന്ന ഉറച്ച രാഷ്ട്രീയ നിലപാടാണ് ഉള്ളതെന്ന് ജോസ് കെ മാണി. മുന്നണി വിടുമെന്ന ചര്‍ച്ച പൊളിറ്റിക്കല്‍ ഗോസിപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭ സീറ്റിന്മേലുള്ള ചര്‍ച്ച നടക്കുകയാണ്. സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച്ച അറിയിക്കാമെന്നു പറഞ്ഞിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

ഉചിതമായ തീരുമാനം സിപിഐഎം എടുക്കുമെന്നാണ് വിശ്വാസമെന്നും യുഡിഎഫില്‍ നിന്നും പുറത്താക്കിയപ്പോഴായിരുന്നു എല്‍ഡിഎഫിലേക്കെന്ന രാഷ്ട്രീയ തീരുമാനം എടുത്ത്. ആ രാഷ്ട്രീയ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ബിജെപിയോ മറ്റേതെങ്കിലും മുന്നണിയോ ഇതുവരെ സമീപിച്ചിട്ടില്ല. കോട്ടയത്തെ തോല്‍വി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

 

 

 

Share news
error: Content is protected !!
Scroll to Top