Section

malabari-logo-mobile

തിരുവോണം ബമ്പര്‍ വില്‍പ്പന 50 ലക്ഷത്തിലേക്ക്; നറുക്കെടുപ്പ് 20ന്

HIGHLIGHTS : Thiruvonam Bumper Sales to 50 Lakhs; Draw on 20th

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന് റെക്കോഡ് വില്‍പ്പന. വില്‍പ്പന ആരംഭിച്ച ആദ്യദിനം നാലരലക്ഷം ടിക്കറ്റാണ് വിറ്റത്. അന്നുമുതല്‍ ദിവസവും ശരാശരി ഒന്നരലക്ഷം ടിക്കറ്റുവരെ വിറ്റു പോകുന്നു. തിങ്കളാഴ്ച രണ്ടരലക്ഷം ടിക്കറ്റ് വിറ്റു. ഇതോടെ 44,5 ലക്ഷം ടിക്കറ്റുകള്‍ ഭാഗ്യാന്വേഷികളുടെ കൈകളിലെത്തി. വരും ദിവസങ്ങളിലും വില്‍പ്പന ഉയരുമെന്നാണ് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും പ്രതീക്ഷ. നറു ക്കെടുപ്പ് 20നാണ്.

ആദ്യഘട്ടത്തില്‍ 30 ലക്ഷം ടിക്കറ്റാണ് വില്‍പ്പനയ്ക്ക് എത്തിച്ചത്. പിന്നീടത് 50 ലക്ഷമാക്കി. 10 ലക്ഷംകൂടി അച്ചടിച്ച് വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പത്തുലക്ഷം കൂടി അച്ചടിക്കാനും ആലോചനയുണ്ട്. 90 ലക്ഷം ടിക്കറ്റുവരെ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ വകുപ്പിനാകും. കഴിഞ്ഞവര്‍ഷം 66.5 ലക്ഷം ടിക്കറ്റാണ് ചെലവായത്.

sameeksha-malabarinews

ഇത്തണ 5,34,670 സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. കഴി വര്‍ഷം 3,97,911 ആയിരുന്നു. വില്‍പ്പനക്കാരുടെ കമീഷനും വര്‍ധിപ്പിച്ചു. സമ്മാന ഘടനയി ലും മാറ്റമുണ്ട്. 500 രൂപയാണ് ടിക്കറ്റിന്. ഒന്നാം സമ്മാനം 25 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടിവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ തവണ ഒരാ ള്‍ക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷംവീ തം 20 നമ്പറുകള്‍ക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ചുലക്ഷം വീതം പത്തുപേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം പത്തുപേര്‍ക്കുണ്ട്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ആകെ സമ്മാനത്തുക 125.54 കോടിയും. പച്ചക്കുതിര യാണ് ഓണം ബമ്പറിന്റെ ഭാഗ്യ ചിഹ്നമായി അടിച്ചിട്ടുള്ളത്. സുരക്ഷ മുന്‍നിര്‍ത്തിയും വ്യാജ ടിക്കറ്റുകള്‍ തിരിച്ചറിയുന്നതിനുമായി ഫ്‌ലൂറസന്റ് മഷിയിലാണ് അച്ചടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!