HIGHLIGHTS : A nine-year-old boy was killed in a tiger attack
ബെംഗളൂരു: കര്‍ണാടകയില്‍ കടുവയുടെ ആക്രമണത്തില്‍ ഒമ്പത് വയസുകാരന്‍ കൊല്ലപ്പെട്ടു. മൈസൂരുവിലെ സിദ്ധാപുരയിലാണ് സംഭവം. ഗ്രാമത്തിലെ കൃഷ്ണ നായിക്കിന്റെയും മഹാദേവിഭായിയുടെയും മകനായ ചരണ്‍ നായിക് (9) ആണ് കൊല്ലപ്പെട്ടത്. സിദ്ധാപുര സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ചരണ്‍.
സ്‌കൂള്‍ അവധിയായതിനാല്‍ ഇന്ന് ചരണ്‍ മാതാപിതാക്കള്‍ക്കൊപ്പം അവരുടെ കൃഷിയിടത്തിലേക്ക് പോയിരുന്നു. വെയില്‍ ആയിരുന്നതിനാല്‍ ചരണിനെ അടുത്തുള്ള മരത്തണലില്‍ ഇരുത്തിയാണ് മാതാപിതാക്കള്‍ ജോലിയില്‍ ഏര്‍പ്പെട്ടത്. ഈ സമയം സമീപത്ത് പതിയിരുന്ന ഒരു കടുവ പെട്ടെന്ന് ചാടിയടുത്ത് ചരണിനെ ആക്രമിക്കുകയായിരുന്നു. കടുവ ചരണിനെയും വലിച്ചിഴച്ച് ഏതാനും മീറ്ററുകളോളം പോയി.


പിന്നീട് മാതാപിതാക്കളുടെ മറ്റു ജോലിക്കാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃഷിയിടത്തിനു സമീപത്തായി രക്തത്തില്‍ കുളിച്ച നിലയില്‍ ചരണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു