‘ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി’, പ്രകോപന പ്രസ്താവനയുമായി അയോധ്യയിലെ സന്യാസി

അയോധ്യ: സനാതന ധര്‍മ്മത്തിന് എതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോധ്യയിലെ സന്ന്യാസി പരമഹംസ ആചാര്യ, ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് പത്തുകോടി പാരിതോഷികം നല്‍കുമെന്ന് പരമഹംസ പ്രഖ്യാപിച്ചു. ഉദനിധിയുടെ ചിത്രത്തില്‍ ഇദ്ദേഹം വാളുകൊണ്ട് വെട്ടുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഭൂമുഖത്ത് ആദ്യകാലം മുതല്‍ ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളു എന്നും അത് സനാതന ധര്‍മ്മമാണെന്നും അതിന് തുടക്കവും ഒടുക്കവും ഇല്ലെന്നും പരമഹംസ പറഞ്ഞു. സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇല്ലാതാക്കുമെന്നും പരമഹംസ പറഞ്ഞു. ഉദയനിധി സ്റ്റാലിന് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ബിജെപിയുടേയും ഭാഗത്തുനിന്ന് കനത്ത വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രകോപന പ്രസംഗവുമായി പരമഹംസ രംഗത്തെത്തിയത്.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് സ്റ്റാലിന്റെ മകനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും അനീതിയും വളര്‍ത്തുന്ന സനാതനധര്‍മം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിര്‍ത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. സനാതനധര്‍മവും അതുപോലെയാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top