കോട്ടയം:തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ പുതുപ്പള്ളി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. മണര്‍കാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തികള്‍ക്കെതിരെയുള്ള ഐപിസി 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്ടിലെ 119 വകുപ്പ് പ്രകാരവും സമൂഹ മാധ്യങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുള്ള കേരള പൊലീസ് ആക്ടിലെ 120 വകുപ്പ് പ്രകാരവുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




