തിരൂരങ്ങാടി സ്വദേശി ആന്ധ്രാ പ്രദേശില്‍ വാഹനാപകടത്തില്‍ മരിച്ചു

തിരൂരങ്ങാടി : ആന്ധ്രാ പ്രദേശില്‍ കടപ്പക്ക് സമീപം സ്‌കൂട്ടര്‍ മറിഞ്ഞ് ചുള്ളിപ്പാറ സ്വദേശി മരിച്ചു. ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത് മൊയ്ദീന്‍കുട്ടി മകന്‍ കെ കെ കോയക്കുട്ടി ആണ് മരിച്ചത്. തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറി ഉടമയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം. കടപ്പക്കടുത്ത് കോഡൂര്‍ എന്ന സ്ഥലത്ത് സഹോദരന്‍ പുതുതായി തുടങ്ങുന്ന ബേക്കറിയിലേക്ക് പോയതായിരുന്നു. ബന്ധുവിന്റെ കൂടെ മറ്റൊരു സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം. മൃതദേഹം കടപ്പആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനും സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു.

ഇദ്ദേഹത്തിന്റെ ഏക മകന്‍ ജാവിദ് അലി ഏതാനും വര്‍ഷം മുമ്പ് സെപ്റ്റംബറില്‍ തിരുവനന്തപുരത്തെ കടയില്‍ നിന്ന് കാറില്‍ നാട്ടിലേക്ക് വരുമ്പോള്‍ അപകടത്തില്‍ മരിച്ചതാണ്. ഭാര്യ പനക്കല്‍ സൈനബ കൊടിഞ്ഞി. മകള്‍: ജൈസിയ.
സഹോദരങ്ങള്‍ : അബ്ദുറഹ്‌മാന്‍ (ഒമാന്‍), ഹവ്വാഉമ്മ, ഫാത്തിമ, പരേതനായ അബൂബക്കര്‍, അലവി , ഹംസക്കുട്ടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top