ചാലിയം പുലിമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയില്‍ വീണു

ചാലിയം: പുലിമുട്ടില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് പതിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാലിയം പുലിമുട്ട് തുടങ്ങുന്ന നിര്‍ദ്ദേശ് കവാടത്തിന് മുന്നില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

വള്ളിക്കുന്ന് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍ 65 ടി 9365 ബലേനോ കാര്‍ ആണ് അപകടത്തില്‍ പെട്ടത്. സുഹൃത്തുക്കള്‍ ഒരുമിച്ച് സായാഹ്നം ചിലവഴിക്കാനെത്തി തിരിച്ചുപോവുന്നതിനിടെയാണ് കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ചത്.

കാറിലുണ്ടായിരുന്ന അഞ്ചു പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാലിയം കോസ്റ്റല്‍ പോലീസിന്റെ നേതൃത്ത്വത്തില്‍ ചാലിയം സ്വദേശികളായ പി.എന്‍ നുമൈര്‍, കിണറ്റിങ്ങലകത്ത് തഫ്‌സീര്‍, കോട്ടക്കണ്ടി അഫ്‌സല്‍, ഫര്‍സീക്ക്, ഫര്‍ഷാദ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പിന്നീട് ക്രെയിന്‍ കൊണ്ടുവന്ന് കാര്‍ പുഴയില്‍ നിന്നും ഉയര്‍ത്തി മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top