തിരുവനന്തപുരം കഴക്കൂട്ടത്ത് ഡ്രൈവര്‍ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവര്‍ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കിന്‍ഫ്ര ഫിലിം പാര്‍ക്കിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ഡ്രൈവര്‍ പത്തനംതിട്ട തോട്ടപ്പുഴ സ്വദേശി സുജിത്ത് (31)ാണ് തൂങ്ങി മരിച്ചത്.

പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ വശത്ത് തൂങ്ങി നില്‍ക്കുന്ന നിലയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.

വ്യാഴാഴ്ച രാവിലെ 10 മണിയോടു കൂടി യാത്രക്കാരാണ് മൃതദേഹം കണ്ടത്.

കഴക്കൂട്ടം പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top