HIGHLIGHTS : Thirurangadi Tehsildar's vehicle was attacked
തിരൂരങ്ങാടി : തിരൂരങ്ങാടി തഹസില്‍ദാരുടെ വാഹനം ആക്രമിക്കപ്പെട്ടു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം .തഹസില്‍ദാര്‍ ഭൂരേഖ എന്‍ മോഹനന്‍ ഹെഡ് കോട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ കെ സുധീഷ്,
ഡെപ്യൂട്ടി തഹസില്‍ദാര്‍ പി കെ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നിയൂര്‍ വില്ലേജിലെ ആലിന്‍ ചുവട് എന്ന സ്ഥലത്തുള്ള സ്‌പോര്‍ട്‌സ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം വയല്‍ അനധികൃതമായി തരം മാറ്റി എന്ന പരാതി പരിശോധിക്കാന്‍ എത്തിയപ്പോഴാണ് തഹസില്‍ദാറുടെ വാഹനം ആക്രമിക്കപ്പെട്ടത് .
വാഹനത്തിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. പരിശോധന കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഗ്ലാസ് തകര്‍ന്നു കിടക്കുന്നതും അക്രമികള്‍ എന്ന് കരുതുന്ന രണ്ടു പേര്‍ കാറില്‍ അതിവേഗത്തില്‍ രക്ഷപ്പെടുന്നത് കണ്ടത്.
ഏകദേശം രണ്ട് ഏക്കറോളം സ്ഥലം അനധികൃതമായി തരം മാറ്റുന്നത് സംബന്ധിച്ച് പരാതി കിട്ടിയതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കുന്നതിനു വേണ്ടി എത്തിയപ്പോഴാണ് വാഹനം ആക്രമിക്കപ്പെട്ടത്. തിരൂരങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു