Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു

HIGHLIGHTS : Lawyers protested by boycotting the court proceedings in Parappanangadi

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു.തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം യുവ അഭിഭാഷകനോട് മോശം പരാമർശം നടത്തിയ തിരൂർ താൽക്കാലിക മജിസ്ട്രേറ്റ് ലെനിൻദാസിൻ്റെ തെറ്റായ നടപടിക്കെതിരെയാണ് പരപ്പനങ്ങാടി ബാർ അസോസിയേഷൻ കോടതി നടപടികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചത്.

അസോസിയേഷൻ പ്രസിഡന്റ് വനജവള്ളിയിൽ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി എൻ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ കുഞ്ഞാലിക്കുട്ടി കടക്കുളത്ത്, പി.വി. ഹാരിഫ്, ടി. കുഞ്ഞഹ മ്മത്, ഒ. മോഹൻദാസ്, പി. ദാവൂദ്, കെ.ടി. ബാലകൃഷ്‌ണൻ, കെ.കെ. സുനിൽ കുമാർ, കെ.പി. സൈതലവി, സി.പി. മുസ്‌തഫ. ഒ. കൃപാലിനി, ട്രഷറർ പി. വി. റാഷിദ് തുടങ്ങിയവർ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!