തിരൂരങ്ങാടി നഗരസഭ നിയമവിരുദ്ധമായി മണ്ണ് കടത്തിയ സംഭവം; പിഴത്തുക ഈടാക്കി നടപടി സ്വീകരിക്കാന്‍ ഉത്തരവ്

തിരൂരങ്ങാടി നഗരസഭ ചെമ്മാട് നിര്‍മിക്കുന്ന ഷോപ്പിംങ് കോംപ്ലക്‌സ് നിര്‍മാണത്തിന്റെ മറവില്‍ അനധികൃതമായി മണ്ണ് കടത്തി വിറ്റ സംഭവത്തില്‍ അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടറുടെ നടപടി. നിയമ വിരുദ്ധമായി നഗരസഭ അടവാക്കിയ പിഴത്തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കി പൊതു ഫണ്ടിലേക്ക് തിരിച്ചടക്കാനും, മണ്ണ് കടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നഗര കാര്യ ഡയറക്ടര്‍ ഉത്തരവിട്ടു.

അനധികൃതമായി മണ്ണ് കടത്തിയ സംഭവത്തില്‍ എ.ഐ.വൈ.എഫ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജിയോളജി വകുപ്പ് നഗരസഭാ സെക്രട്ടറിക്ക് 18400 രൂപ പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ പൊതു പണം ഉപയോഗിച്ച് പിഴത്തുക അടവാക്കരുതെന്ന് കാണിച്ച് എ.ഐ.വൈ.എഫ് നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മുന്‍സിപ്പല്‍ ഫണ്ട് ഉപയോഗിച്ചാണ് പിഴത്തുക അടവാക്കിയത്. ഇതേ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടറുടെ ഉത്തരവ്.

പരാതിയെ തുടര്‍ന്ന് ഉത്തര മേഖല റീജനല്‍ ജോയിന്റ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തിയിരുന്നു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം പി സ്വാലിഹ് തങ്ങളുടെ പരാതിയിലായിരുന്നു നടപടി.

 

Share news
error: Content is protected !!
Scroll to Top