Section

malabari-logo-mobile

ഒഴൂര്‍ ഗ്രാമപഞ്ചായത്തില്‍ തിമിര വിമുക്ത ഗ്രാമപഞ്ചായത്ത് പദ്ധതി

HIGHLIGHTS : Cataract Free Gram Panchayat Project

തിരൂരങ്ങാടി: ഒഴൂര്‍ ഗ്രാമപഞ്ചായത്തും എം.കെ.എച്ച് മലബാര്‍ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ തിമിര നിര്‍ണയ – നേത്ര പരിശോധന മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 6 ശനിയാഴ്ച എ.എം.യു.പി സ്‌കൂള്‍ അയ്യായിലും, ഓഗസ്റ്റ് 7 ഞായര്‍ ജി.എം.യു.പി സ്‌കൂള്‍ കരിങ്കപ്പാറയിലുമായി രണ്ട് ദിവസങ്ങളിലായാണ് മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

ക്യാമ്പില്‍ വെച്ച് തിമിര നിര്‍ണയം നടത്തിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 10 പേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ലഭ്യമാക്കുമെന്നും,
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്ക് സൗജന്യ ശസ്ത്രക്രിയ, 70 വയസ്സിനു മുകളിലുള്ള ബിപിഎല്‍ കുടുംബത്തിന് സൗജന്യ കണ്ണട, കണ്ണടകള്‍ക്ക് 10% മുതല്‍ 20 ശതമാനം വരെ ഇളവ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ ക്യാമ്പ് വഴി ലഭ്യമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

sameeksha-malabarinews

ക്യാമ്പിലൂടെ നേരത്തെ തന്നെ തിമിര നിര്‍ണയം നടത്തുവാനും വിദഗ്ധ ചികിത്സ ലഭ്യമാക്കുവാന്‍ സാധികുമെന്നും ഭാരവാഹികള്‍ അറിയിച്ചു. . പത്രസമ്മേളനത്തില്‍ ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുസഫ് കൊടിയേങ്ങല്‍, സ്ഥിര സമിതി അധ്യക്ഷന്‍ എം.കെ കുഞ്ഞേനി മാസ്റ്റര്‍, മലബാര്‍ ഐ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ഹയാസ് റഷീദ്, എം.കെ.എച്ച് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ പി.ടി ഷറഫുദ്ദീന്‍, എ.സി തന്‍സീല്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!