ദേശീയപാതയിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ മറ്റൊരു വാഹനമിടിച്ച് മരിച്ചു

കൊച്ചി : നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണ തെറിച്ച ബൈക്ക് യാത്രികന്‍ മറ്റൊരു വാഹനമിടിച്ചു മരിച്ചു. പറവൂര്‍ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) മരിച്ചത്.

ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ 10.20 ഓടെയായിരുന്നു അപകടം. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമന്‍കുഴിയില്‍ വീണ സ്‌കൂട്ടറില്‍ നിന്ന് ഹാഷിം റോഡില്‍ തെറിച്ചു വീഴുകയും ഈ സമയം പിറകില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

 

Share news
error: Content is protected !!
Scroll to Top