തിരൂരങ്ങാടി: തിരൂരങ്ങാടി യതീംഖാനക്ക് കീഴില്‍ 1960 ല്‍ ആരംഭിച്ച ഒ.യു.പി സ്‌കൂളിന്റെ അറുപതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ശനിയാഴ്ച നടക്കും.1960 ജൂലൈ രണ്ട് ചൊവ്വാഴ്ചയാണ് സ്‌കൂള്‍ പ്രവര്‍ത്തി ദിവസത്തിന് തുടക്കമായത്. ആലംബഹീനരായ അനാഥകള്‍ക്കും അഗതികള്‍ക്കും വിദ്യാഭ്യാസ പുരോഗതിക്കായി എം.കെ ഹാജിയുടേയും കെ.എം. മൗലവിയുടെയും പരിശ്രമത്തിന്റെ സാക്ഷാത്കാരമാണ് ഈ സ്ഥാപനം.
മാര്‍ച്ച് 7 ശനിയാഴ്ച നടക്കുന്ന വാര്‍ഷികാഘോഷം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായി പങ്കെടുക്കും. വാര്‍ഷിക പതിപ്പ് പ്രകാശനം പി.കെ അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിക്കും. 35 വര്‍ഷത്തെ സേവനത്തിനുശേഷം സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന പി.വി റാബിയ ടീച്ചര്‍ക്കുള്ള ഉപഹാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന നല്‍കും. സ്വാഗതസംഘം ചെയര്‍മാനും യതീംഖാന ജനറല്‍ സെക്രട്ടറിയുമായ എം.കെ.ബാവ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യതീംഖാന പ്രസിഡണ്ട് കെ.പി.എ മജീദ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.ടി.റഹീദ, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രെഫ.എ.പി അബ്ദുല്‍ വഹാബ്, പരപ്പനങ്ങാടി എ.ഇ.ഒ നാസര്‍.എന്‍, സി.എച്ച് മഹ്മൂദ് ഹാജി, ഇ.കെ. അഹ്മദ് കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍,പി.എം.എ. സലാം, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും.
പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമവും കുട്ടികളുടെ കലാപരിപാടികളും നടക്കും.വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂളിനു സമീപത്തെ പത്തോളം എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികളുടെ ടര്‍ഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും ‘മലബാര്‍: വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പിന്നാമ്പുറം’ എന്ന വിഷയത്തില്‍ സെമിനാറും നടന്നിരുന്നു.
പത്ര സമ്മേളനത്തില്‍,പി.അഷ്‌റഫ് മാസ്റ്റര്‍ (പ്രധാനധ്യാപകന്‍),പി.ഒ.ഉമര്‍ ഫാറൂഖ് (പി.ടി.എ പ്രസിഡണ്ട്),ഷഫീഖ് മനോല (പി.ടി.എ. വൈസ് പ്രസിഡണ്ട്),കെ.ടി.ഹനീഫ,,കെ.അബ്ദുറഹ്മാന്‍,മുനീര്‍ താനാളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




