മീഡിയ വണിനും ഏഷ്യാനെറ്റിനും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

കൊച്ചി: ഏഷ്യനെറ്റ് ന്യൂസിനും മീഡിയാവണ്‍ ചാനലിനും കേന്ദ്ര വാര്‍ത്താ വിതരണ പ്രേക്ഷപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ ഏര്‍പ്പെടുത്തിയ വിലക്ക് പുലര്‍ച്ചെ 1.30 ന് പിന്‍വലിച്ചതായി ഏഷ്യനെറ്റ് അറിയിച്ചു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

ആര്‍എസ്എസിനെയും ഡല്‍ഹി പൊലീസിനെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തെയും വിമര്‍ശിച്ചാണ് ചാനലുകള്‍ വാര്‍ത്ത ചെയ്തതെന്ന് കേന്ദ്ര അണ്ടര്‍സെക്രട്ടറി വിജയ് കൗശിക്ക് ഒപ്പിട്ട ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന് മീഡിയവണും കലാപബാധിത പ്രദേശത്തു നിന്ന് ജീവന്‍ പണയംവെച്ചാണ് റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ നല്‍കിയതെന്നും ഏഷ്യനെറ്റും വിശദീകരണ കുറിപ്പില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top