സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി;കോഴിക്കോട് സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലുമുള്ള രണ്ട് ഫാമുകളിലാണ് പക്ഷപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അതെസമയം ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ മന്ത്രി കെ രാജു പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിമാരുടെ ഉന്നതതല യോഗത്തിന് ശേഷമാണ് പ്രതികരണം.

കോഴിക്കോട് കളക്ടറേറ്റില്‍ വിദഗ്ധ സംഘം അടിയന്തര യോഗം ആരംഭിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ മനഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രണ്ടു ഫാമുകളിലെയും മുഴുവന്‍ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തിരയോഗത്തില്‍ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അഞ്ചംഗങ്ങളുള്ള 25 ടീമുകളെ മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തില്‍ 2016 ലാണ് നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Share news
error: Content is protected !!
Scroll to Top